കെഎസ്ആ‌ർടിസി ബസിൽ പരിശോധന; ബാഗ് നിറയെ സ്വർണം കണ്ടെത്തി, യുവാവ് പിടിയിൽ

കെഎസ്ആ‌ർടിസി ബസിൽ പരിശോധന; ബാഗ് നിറയെ സ്വർണം കണ്ടെത്തി, യുവാവ് പിടിയിൽ
Apr 25, 2025 04:25 PM | By VIPIN P V

കാസർഗോഡ് : ( www.truevisionnews.com ) കാസർഗോഡ് യുവാവ് സ്വർണവുമായി പിടിയിൽ. മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശി ചെഗന്‍ലാലിനെയാണ് കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ കൈയ്യിൽ നിന്ന് 60 പവനോളം വരുന്ന 480.9 ഗ്രാം സ്വർണാഭരണങ്ങൾ പിടികൂടി. മയക്കുമരുന്ന് കടത്ത് തടയാനാണ് ബസിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്. ഇതിലാണ് രേഖകളില്ലാതെ കടത്തിയ സ്വർണം പിടിച്ചെടുത്തത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍, പ്രിവെന്റീവ് ഓഫീസര്‍ എം.വി ജിജിന്‍, ഗ്രേഡ് പ്രിവെന്റീവ് ഓഫീസര്‍മാരായ വിജയന്‍, ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാഹുല്‍ എന്നിവർ ചേർന്നാണ് ചെഗൻലാലിനെ കസ്റ്റഡിയിലെടുത്തത്.

സ്വർണത്തിൻ്റെ യാതൊരു രേഖകളും ചെഗൻലാലിൻ്റെ കൈവശം ഉണ്ടായിരുന്നില്ല. 43 ലക്ഷത്തിലേറെ മൂല്യം വരുന്നതാണ് പിടികൂടിയ സ്വർണമെന്നാണ് വിവരം. പ്രതി ചെഗൻലാലിനെ ജിഎസ്‌ടി വകുപ്പിന് കൈമാറുമെന്നാണ് എക്സൈസ് അറിയിച്ചിരിക്കുന്നത്.

#KSRTCbus #searched #Bag #full #goldfound #youth #arrested

Next TV

Related Stories
ചികിത്സക്കെത്തിയ രോഗിയെ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; പ്രതി ഒളിവിൽ

Apr 26, 2025 09:17 AM

ചികിത്സക്കെത്തിയ രോഗിയെ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; പ്രതി ഒളിവിൽ

ഒരാഴ്ച മുമ്പ് ആശുപത്രിക്കുള്ളിൽ വച്ചാണ് സംഭവം. ചികിത്സക്കെത്തിയ...

Read More >>
സ്ത്രീകളുടെ മോർഫ്‌ ചെയ്ത ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

Apr 26, 2025 08:25 AM

സ്ത്രീകളുടെ മോർഫ്‌ ചെയ്ത ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

വ്യാഴാഴ്ച അർധരാത്രി വീട്ടിൽനിന്നാണ് ഹരിപ്പാട്ടെ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്....

Read More >>
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Apr 26, 2025 08:06 AM

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊയിലാണ്ടി പോലീസ് മേൽ നടപടികൾ...

Read More >>
അമ്മക്കൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ മറിഞ്ഞ് അപകടം; മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

Apr 26, 2025 08:02 AM

അമ്മക്കൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ മറിഞ്ഞ് അപകടം; മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

വളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു....

Read More >>
Top Stories